Special attention to KAS Applicants
ശമ്പളം കണക്കാക്കുമോ ?
#Non creamy layer
നോൺ ക്രീമിലയർ പരിധി 8 ലക്ഷം രൂപ വാർഷിക വരുമാനം കണക്കാക്കുന്നതിന് മാതാപിതാക്കളുടെ
ശമ്പളം കാർഷിക വരുമാനം എന്നിവ പരിഗണിക്കില്ല എന്ന് ഉത്തരവ് ഉണ്ടെങ്കിലും ചില റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വാർഷികവരുമാനം കണക്കാക്കാൻ ശമ്പളം ഉൾപ്പെടെ കണക്കിൽ എടുക്കുന്നതായി പരാതിയുണ്ട്. ഇതോടൊപ്പമുള്ള സർക്കാർ ഉത്തരവിൽ അനക്സർ ഒന്നിൽ പാരഗ്രാഫ് 5 അവരുടെ ശ്രദ്ധയിൽ പെടുത്തുക.
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുടെയും ശമ്പളം കണക്കിൽ എടുക്കരുത് എന്ന ആവശ്യം പല റവന്യൂ ഉദ്യോഗസ്ഥരും നിരാകരിക്കുന്നത് പതിവാണ്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ മാത്രമാണ് ശമ്പളം പരിഗണിക്കേണ്ട എന്ന് നിഷ്കർഷിക്കുന്നത് എന്നാണ് പാലിച്ചുപോരുന്ന കീഴ്‌വഴക്കം. ഇതിൻറെ അടിസ്ഥാനത്തിൽ നിരവധി ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ മാതാപിതാക്കൾ സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നത് കൊണ്ട് വരുമാനം കൂടി കണക്കിലെടുത്ത് നോൺ ക്രിമിലയർ സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുകയും അനേകർക്ക് അവസരങ്ങൾ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട്. ഈ പശ്ചാത്തലത്തിൽ കലൂർ സ്വദേശി ജേക്കബ് മൂഞ്ഞപ്പിള്ളി സ്വകാര്യ മേഖലയിൽ ജോലി ആയിട്ടുകൂടി ശമ്പളം വരുമാനമായി കണക്കിലെടുക്കില്ല എന്നതിൻറെ അടിസ്ഥാനത്തിൽ തൻറെ പിന്തുടർച്ചക്കാർക്ക് നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് റവന്യൂ ഉദ്യോഗസ്ഥരെ നിയമം ബോധ്യപ്പെടുത്തി വാങ്ങിച്ച് എടുക്കുകയുണ്ടായി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആരെങ്കിലും തങ്ങളുടെ മക്കൾക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോൾ ശമ്പളത്തിൽ നിന്നുള്ള വരുമാനം കണക്കിലെടുക്കും എന്ന് നിർബന്ധിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരെ ശ്രദ്ധയിൽ പെട്ടാൽ തൻറെ അനുഭവം പറഞ്ഞ് ജേക്കബ് മുഞ്ഞപ്പള്ളി +917736703266 സഹായിക്കും.
0 Comments